പിണറായിയുടെ മനസ്സിലുളളത് തൃക്കാക്കര ഉപ തിരഞ്ഞെടുപ്പല്ല,  മറിച്ച് 2024- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്

ജയിക്കാന്‍ സാധ്യത നന്നെകുറവായ മണ്ഡലത്തില്‍ മുഖ്യമന്ത്രി നേരിട്ട്  തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും, പ്രതിപക്ഷത്തെ പോലും  അമ്പരിപ്പിക്കുന്ന വിധത്തില്‍ വലിയ രാഷ്ട്രീയ പോരാട്ടമായി അതിനെ മാറ്റുകയും  ചെയ്തത് എന്തിനായിരുന്നു? അതന്വേഷിക്കുമ്പോളാണ് പിണറായി വിജയന്‍ എന്ന  നേതാവിന്റെ  രാഷ്ട്രീയ കൂര്‍മ  ബുദ്ധിയുടെ ആഴം മനസിലാവുക. പിണറായിയുടെ മനസിലുളളത്   തൃക്കാക്കര  ഉപ തിരഞ്ഞെടുപ്പല്ല,  മറിച്ച് 2024 ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പാണ്.