കോടഞ്ചേരിയിലെ "ലൗ ജിഹാദ്' നു പിന്നിലെ പൊളി"ട്രിക്സ് "

കോടഞ്ചേരിയിലെ സോ കാള്‍ഡ്  ലൗ ജിഹാദ് സി പി എമ്മിനെ  തെല്ലൊന്നുമല്ല  വെട്ടിലാക്കിയത്.   മുസ്‌ളീം സമുദായത്തില്‍ ജനിച്ച ഡി വൈ എഫ് നേതാവ് ഷിജിനും, ക്രിസ്ത്യന്‍ സമുദായംഗമായ ജ്യോല്‍സനയും   തമ്മിലുള്ള പ്രണയ വിവാഹവും അതിനെതിരെ    സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും, രണ്ട് തവണ താമരശേരി എം എല്‍ എയുമായിരുന്ന  ജോര്‍ജ്ജ് എം തോമസ് നടത്തിയ പരസ്യ പ്രതികരണവും സി പിഎമ്മിനെ   കുറച്ച സമയത്തേക്കെങ്കിലുമാണെങ്കിലും    പ്രതിരോധത്തിലാക്കി.