ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു. മുപ്പത്തിയെട്ടുകാരനായ താരം തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ ഇതോടെ വിരാമമിട്ടത്.