കേരളത്തിലെ സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ച പണം എവിടെപോകുന്നുവെന്നറിയാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളെക്കുറിച്ചും അവരുടെ നിക്ഷേപങ്ങളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ മതി. സി ബ ിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേരളത്തിന് പുറത്തും അകത്തും ഉളള ഈ ബിനാമി സ്വത്തുക്കള്‍ കണ്ടപിടിക്കാന്‍ കഴിയും. ബാങ്ക് സെക്രട്ടിടിയും പ്യുണും വിചാരിച്ചാല്‍ 250 യും 300 കോടിയും പുഷ്പം പോലെ അടിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മണ്ണല്ല ചോറാണ് തിന്നുന്നതെന്നോര്‍ക്കണം.