കേരളാ പോലീസിന് ഗുണ്ടകളെ പേടിയോ ?

അരയില്‍ കത്തി കൊണ്ടുനടക്കുന്ന ആളുകളെ ബാല്യത്തില്‍ കണ്ടിട്ടുണ്ട്. അവരൊന്നും കത്തിക്കുത്തുകാരായിട്ടല്ല. അപരിചിതമായ സ്ഥലത്തുപോകുമ്പോള്‍ ജീവരക്ഷക്കുവേണ്ടിയായിരുന്നു. സമൂഹം പരിഷ്‌കൃതമായതോടെ അതിന്റെ ആവശ്യമില്ലാതായി. ഇനി ആരുടെയെങ്കിലും അരയില്‍ കത്തി കണ്ടാല്‍ അത്ഭുതപ്പെടാനില്ല എന്ന അവസ്ഥ വന്നിരിക്കുന്നു.