പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

യുക്രെയനുള്ള സൈനിക സഹായങ്ങളും ആയുധ കൈമാറ്റവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിക്കുമ്പോള്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ സ്ഥിതിയിലാണ് യുക്രെയ്ന്‍. 2022ല്‍ വ്‌ലാദിമര്‍ പുടിന്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ മിലിട്ടറി ഓപ്പറേഷന്‍ യുക്രെയ്‌നെ നിരായുധീകരിക്കാനും നാസികളില്‍ നിന്ന് മോചിപ്പിക്കാനുമെന്ന് പറഞ്ഞായിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നരവര്‍ഷം മുമ്പ് ലോകരാജ്യങ്ങള്‍ അപലപിക്കുകയും ചെയ്തതാണ്. അന്ന് യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് തടയുകയെന്നതായിരുന്നു പുടിന്റെ ലക്ഷ്യം. യൂറോപ്പ് ഒന്നടങ്കം യുക്രെയ്‌നിലെ അധിനിവേശത്തിനെതിരെ പ്രതികരിച്ചു. യുക്രെയ്‌നെ പോലെ ചെറിയൊരു രാജ്യത്തെ തന്റെ ലോകപ്രശസ്ത സൈനികബലം കൊണ്ട് നിഷ്പ്രയാസം വീഴ്ത്താമെന്ന് കരുതിയ ഇടത്ത് പുടിന് പിഴച്ചു. വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ യുക്രെയ്ന്‍ ശക്തമായി പിടിച്ചു നിന്നു, തിരിച്ചടിച്ചു.

Read more

മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടത് ലക്ഷക്കണക്കിന് പേരാണ്. ഇപ്പോള്‍ യുക്രെയ്‌നെ തകര്‍ക്കാമെന്ന് കരുതിയിറങ്ങിയ റഷ്യയുടെ വാര്‍ കാഷ്യാലിറ്റി ഒരു മില്യണ്‍ ആണ്. 10 ലക്ഷം റഷ്യന്‍ പട്ടാളക്കാര്‍ ഈ അധിനിവേശത്തില്‍ റഷ്യയ്ക്ക് കൈമോശം വന്നു. രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെടുകയും ഏഴര ലക്ഷം പേര്‍ ഗുരുതരമായി പരുക്കേറ്റ് യുദ്ധഭൂമി വിട്ടു. യുക്രെയ്‌നാകട്ടെ 4 ലക്ഷം പേരാണ് യുദ്ധത്തിലൂടെ നഷ്ടമായത്. ഇതില്‍ 1 ലക്ഷം പേര്‍ മരിക്കുകയും മറ്റ് മൂന്ന് ലക്ഷം പേര്‍ ഗുരുതരമായി പരുക്കേറ്റ് ജീവിതം ദുസ്സഹമാക്കപ്പെടുകയും ചെയ്തു.