Wednesday, 23 September 2026
‘Honest storytelling is a powerful means of change
03:39:27 PM IST
Kerala

വടകര എംഡിഎംഎ കേസ്; അധ്യാപിക കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം

ന്യൂസ് ഡെസ്ക് 23 September 2026, 3:39 pm
SHARE

വടകര എംഡിഎംഎ കേസിൽ മൂന്നാം പ്രതിയായ അധ്യാപിക കെ. കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഇനി ജുഡീഷ്യൽ കസ്റ്റഡി തുടരേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ജാമ്യം. കേസിലെ രണ്ടാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശി സഫ്വാൻ രണ്ട് ഗ്രാം എംഡിഎംഎയുമായി ഡാൻസാഫിന്റെ പിടിയിലായതോടെയാണ് കേസിന്റെ അന്വേഷണം വ്യാപിച്ചത്.

സാമ്പത്തിക ഇടനിലക്കാരിയെന്ന് പൊലീസ് കണ്ടെത്തിയ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തനയിലേക്കും തുടർന്ന് മറ്റ് അധ്യാപികമാരിലേക്കും അന്വേഷണം നീളുകയായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനെയാണ് കേസിലെ മുഖ്യസൂത്രധാരനായി പൊലീസ് തിരിച്ചറിഞ്ഞത്.

കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള സ്വദേശി വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്. ജിജിൽ കുര്യാക്കോസ് ഇപ്പോഴും ജയിലിലാണ്.

പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിലിന്റെ അക്കൗണ്ടിലേക്ക് വലിയ തുകകൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ജിജിലിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരിക്കടത്തിലെ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Read More

ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യായീകരണവുമായി വി ഡി; വിമാനം ഒരുക്കിയത് മലയാളിയായ പരിചയക്കാരന്‍, പേര് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല, വേണ്ടിവന്നാല്‍ ഇനിയും പോകും; വിമാനം ഒരുക്കുന്നവര്‍ക്ക് ഒരു സൗകര്യവും നല്‍കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി

s
ന്യൂസ് ഡെസ്ക്
View all posts →