ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യായീകരണവുമായി വി ഡി; വിമാനം ഒരുക്കിയത് മലയാളിയായ പരിചയക്കാരന്, പേര് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല, വേണ്ടിവന്നാല്‍ ഇനിയും പോകും; വിമാനം ഒരുക്കുന്നവര്‍ക്ക് ഒരു സൗകര്യവും നല്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി
മലപ്പുറത്തേക്കു പോകാന്‍ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം ഒരുക്കിത്തന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. സ്വകാര്യ വ്യക്തി ഒരുക്കിയ വിമാനത്തിലാണു പോയതെന്നു സമ്മതിച്ച മുഖ്യമന്ത്രി വിമാനം ഒരുക്കുന്നവര്‍ക്ക് ഒരു സൗകര്യവും നല്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും പ്രതികരിച്ചു.
വിവാദവിമാനയാത്രയെക്കുറിച്ചു പ്രതികരിക്കുകയായിരുന്ന മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാന യാത്രകളെ കുറിച്ചും പറഞ്ഞാണ് വിഷയത്തെ ന്യായീകരിച്ചത്. പിണറായി വിജയനും ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അഴരുടെ ആരുടേയെങ്കിലും പേര് വെളിപ്പെടുത്തിയിട്ടുണ്ടോയെന്നും വി ഡി സതീശന് ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അതു മറക്കരുതെന്ന് പറഞ്ഞ വി ഡി എന്തിനാണ് അവരെയൊക്കെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതെന്ന താക്കീതും നല്കി.
മലയാളിയായ ഒരാളാണ് തനിക്കു വിമാനം ഒരുക്കിയതെന്നും അതില്‍ എന്താണു തെറ്റെന്നും ചോദിച്ച വി ഡി സതീശന് ആവശ്യം വന്നാല്‍ ഇനിയും പോകുമെന്നും അതില്‍ തെറ്റു കാണുന്നില്ലെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും വിഷയത്തെ തണുപ്പിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. അവരുടെ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയിട്ടുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അതു മറക്കരുത്. എന്തിനാണ് അവരെയൊക്കെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. മലയാളിയായ ഒരാളാണ് എനിക്കു വിമാനം ഒരുക്കിയത്. അതില്‍ എന്താണു തെറ്റ്? ആവശ്യം വന്നാല്‍ ഇനിയും പോകും. അതില്‍ തെറ്റു കാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരില്‍ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവര്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്.
പിണറായി പോയപ്പോള്‍ പേരു വെളിപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. സംസ്ഥാന ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ ധൂര്‍ത്ത് പാടില്ലെന്ന നിലപാടാണുള്ളതെന്നും 2017ല്‍ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നതെന്നും വി ഡി സതീശന് ചൂണ്ടിക്കാട്ടി. കെ.എം.ഷാജി ഉപയോഗിച്ച ഔദ്യോഗികവാഹനം തകരാറ് വന്നതു കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ വിവാദത്തെ ന്യായീകരിച്ചു പറഞ്ഞു. മുന്‍പും മന്ത്രിമാര്‍ അത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന് ചൂണ്ടിക്കാട്ടി.
മന്ത്രിമാര്‍ വിദേശത്തു പോയതിലും തെറ്റില്ല. സര്‍ക്കാരിനു ചെലവില്ലാതെ പോകുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. വിദേശത്തുള്ള സംഘടനകള്‍ വിളിച്ചിട്ടാണ് അവര്‍ പോയത്. ഒരു ലാഭവും പ്രതീക്ഷിച്ചല്ല അവര്‍ അങ്ങനെ ചെയ്യുന്നത്. ഞാന്‍ ഡല്‍ഹിക്കു പോകുമ്പോള്‍ പോലും ഗണ്‍മാനെ കൊണ്ടുപോകാറില്ല. ഡിജിപി എതിര്‍ത്തിട്ടുപോലും അങ്ങനെ ചെയ്യുന്നത് ഒരാള്‍ക്കു ടിക്കറ്റ് എടുത്താല്‍ മതിയല്ലോ എന്നോര്‍ത്തിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ താന്‍ നടത്തിയ ഹെലികോപ്റ്റര്‍, വിമാന യാത്രകള്‍ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. മലപ്പുറത്ത് ദുരന്തത്തില്‍ 6 പേര് മരിച്ചപ്പോഴാണ് പോയത്. അവിടേയ്ക്കു പോകാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോഴാണ് വിമാനത്തില്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണമെടുത്തല്ല മുഖ്യമന്ത്രി വിമാനത്തില്‍ പോകേണ്ടത്. അതൊഴിവാക്കാനാണ് സ്വകാര്യവിമാനത്തില്‍ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിപ്സണ്‍ കമ്പനിയുമായുള്ള ഹെലികോപ്റ്റര്‍ കരാര്‍ അവസാനിച്ചു. ഹെലികോപ്റ്റര്‍ അത്യാവശ്യമാണെന്ന് പൊലീസും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ തുക കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞപ്പടയുടെ ആഘോഷരാവ്; റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിക്ക് സ്വന്തം; 7.30ന് ആവേശപോരാട്ടം
ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ 2026 നവംബറിൽ വയലുകളിലേക്ക്; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ