‘കെ എം ഷാജിയുടെ റേഞ്ച് റോവറിന് അനുമതിയില്ല, സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രം’; റേഞ്ച് റോവർ വിവാദം കത്തുന്നു
മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ പൊതുഭരണവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ പൊതുഭരണവകുപ്പ് ഇതുവരെ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരു സ്വകാര്യ വാഹനം മന്ത്രിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതിന് പൊതുഭരണവകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഷാജിയുടെ കാര്യത്തിൽ അത്തരമൊരു അനുമതി ഉത്തരവ് നിലവിൽ ഇറങ്ങിയിട്ടില്ലെന്നാണ് വിവരം. അതേസമയം, കണ്ണൂരിൽ നിന്ന് കർണാടകയിലെ കുർഗിലേക്ക് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
കർണാടക സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗത്തിന് നൽകിയ കത്തിലാണ് യാത്രയ്ക്കായി ഉപയോഗിച്ച റേഞ്ച് റോവറിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ ഔദ്യോഗിക വാഹനമായി സ്ഥിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതിയായി കാണാനാകില്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, റേഞ്ച് റോവർ ഉപയോഗിച്ചതിൽ വിശദീകരണവുമായി കെ എം ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ മന്ത്രി ആകുന്നതിന് മുമ്പും വർഷങ്ങളായി ഈ വാഹനം ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നുവെന്നും, വാഹനം ഉപയോഗിച്ചതും പിന്നീട് തിരികെ നൽകിയതുമാണ് സംഭവമെന്നും ഷാജി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. വിവാദം രാഷ്ട്രീയ എതിരാളികളും സൈബർ ഇടപെടലുകളും ഉയർത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
‘തെളിവിന്റെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം’; പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നിയമപരമായി നേരിടുമെന്ന് എംവി ഗോവിന്ദൻ
മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായി, റിയാസ്, വീണ എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘമൊരുങ്ങുന്നു