Wednesday, 23 September 2026
‘Honest storytelling is a powerful means of change
02:58:03 PM IST
Sports

ചരിത്രം ഉയർത്തി മീരാബായ് ചാനു; ഏഷ്യൻ ഗെയിംസിൽ ഭാരോദ്വഹനത്തിന് 28 വർഷത്തിന് ശേഷം ഇന്ത്യയുടെ വെള്ളിത്തിളക്കം

SHARE

ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മീരാബായ് ചാനു. 198 കിലോഗ്രാം ഭാരമുയർത്തി വെള്ളി മെഡൽ നേടിയ ചനു, ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് വിരാമമിട്ടത്. ചാനുവിന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ കൂടിയാണിത്.

1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ മെഡൽ ലഭിക്കുന്നത്. ഇതോടെ ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മെഡൽ നേടുന്ന ഇന്ത്യൻ ഭാരോദ്വഹന താരമെന്ന നേട്ടവും ചാനു സ്വന്തമാക്കി.

അതേസമയം, നഗോയയിലെ ഷൂട്ടിങ് റേഞ്ചിലും ഇന്ത്യ മെഡൽ നേടി. സ്കീറ്റ് പുരുഷ-വനിത ടീം ഇനങ്ങളിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. എന്നാൽ പാരിസ് ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടിയ മനു ഭാക്കറിന് 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, ടീം ഇനങ്ങളിൽ മെഡൽ നേടാനായില്ല. സോഫ്റ്റ് ടെന്നിസിലും ഇന്ത്യക്ക് ചരിത്രനേട്ടമുണ്ടായി. സെമിയിൽ പരാജയപ്പെട്ടെങ്കിലും ജയ് മീണ വെങ്കല മെഡലോടെ മടങ്ങും. ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നിസിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →