കേരളത്തിൽ പൊതുപരിപാടികളിൽ സംസാരിക്കാൻ ഇനിയൊരിക്കലും വരില്ലെന്ന് സാഹിത്യകാരൻ ജയമോഹൻ

കേരളത്തിൽ പൊതുപരിപാടികളിൽ സംസാരിക്കാൻ താൻ ഇനിയൊരിക്കലും വരില്ലെന്ന് തമിഴ് – മലയാളം സാഹിത്യകാരൻ ജയമോഹൻ. കേരളത്തിൽ പരിപാടികൾക്കു വരുമ്പോൾ സംഘാടകരുടെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടാകുന്ന അവഗണനയാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ സുഹൃത്തുക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിലാണ് ജയമോഹൻ തന്റെ തീരുമാനം വ്യക്തമാക്കിയത്.

പുലർച്ചെ വണ്ടിയിറങ്ങുമ്പോൾ മാർഗ്ഗ നിർദേശം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ, താമസ സൗകര്യമില്ലാത്ത അവസ്ഥ തൊട്ട് ശ്രദ്ധാലുക്കളായ കേൾവിക്കാരില്ലാത്ത അവസ്ഥ വരെ പതിവായി മാറിയ സാഹചര്യത്തിലാണ് ഈ തീരുമാനം.