രാജ്യമെങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.
പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി ജോലിയെന്നാണ് മോദി കരുതുന്നത്. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത് കൂടിയാണ്. അദ്ദേഹത്തിന് ആ നയമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Read more
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. “രാജ്യത്തെ ജനങ്ങള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാതെ നിങ്ങള്‍ അവിടം ഭരിച്ചാല്‍, ആ രാജ്യം നന്നായിരിക്കില്ല. നരേന്ദ്രമോദിയില്‍ നിന്ന് ബിജെപിയില്‍ നിന്ന് ആര്‍എസ്എസില്‍ നിന്ന് ഞാന്‍ പഠിക്കുകയാണ്. ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്, എല്ലാവരില്‍ നിന്നും പഠിക്കുന്നുണ്ട്.” മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം രാഹുല്‍ പറഞ്ഞു.