പതിനഞ്ചാം വയസില്‍ താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഇഷ കോപ്പികര്‍. പല താരങ്ങളുടെയും സെക്രട്ടറിമാരും തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും വളരെ കഷ്ടപ്പെട്ട് താന്‍ എല്ലാം എതിര്‍ത്ത് നിന്നതായി ഇഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
“”കരിയറിന്റെ തുടക്ക കാലത്ത് ഒരു നിര്‍മ്മാതാവ് തന്നോട് സിനിമ ഓക്കെയായെന്ന് പറയുകയും നടനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഗുഡ്ബുക്കില്‍ ഇടം പിടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അയാളെ വിളിച്ചപ്പോള്‍ അയാളുടെ ഒരു ദിവസത്തെ ഷെഡ്യൂള്‍ പറഞ്ഞു. രാവിലെ ജിം പോകുന്നതു മുതലുള്ളത്. ഡബ്ബിംഗിന് ഇടയിലുള്ള നേരത്ത് തന്നെ ഒറ്റക്ക് വന്ന് കാണണമെന്ന് അയാള്‍ പറഞ്ഞു. കാറില്‍ ഡ്രൈവര്‍ക്കൊപ്പം വരാമെന്ന് പറഞ്ഞപ്പോള്‍ ഒറ്റക്ക് വരാന്‍ നിര്‍ബന്ധിച്ചു.””
Read more
“”പതിനഞ്ച് പതിനാറ് വയസുള്ളപ്പോഴായിരുന്നു അത്. ദുരുദ്ദേശം മനസിലാക്കി നാളെ ഞാന്‍ തിരക്കിലാണെന്നും തിരക്ക് കഴിയുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞു. കഴിവുണ്ടെങ്കില്‍ അഭിനയിപ്പിക്കാനായി ആ നടന് പിന്നീട് നിര്‍മ്മാതാവിനോട് വിളിച്ച് പറഞ്ഞു. ആ നടനൊപ്പം ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.”” എന്നും ഇഷ പറഞ്ഞു. ബോളിവുഡ്, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.