ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ധൂമല്‍ തോറ്റു

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കിയ വ്യക്തിയാണ് പ്രേംകുമാര്‍. ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് ദയനീയ പരാജയമാണ്.

പ്രേംകുമാര്‍ പരാജയപ്പെട്ടതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബിജെപി ഹിമാചല്‍ ഘടകം.

ജെ.പി. നഡ്ഡ, പ്രേംകുമാര്‍ ധൂമല്‍, അനുരാഗ് താക്കൂര്‍ എന്നിവരാണ് ഹിമാചലിലെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍. ധൂമല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി നഡ്ഡയ്ക്കും താക്കൂറിനുമാണ് അവസരം. എന്നാല്‍, ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാല്‍ ധൂമല്‍ കലാപക്കൊടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അച്ഛന് വാഗ്ദാനം ചെയ്ത സ്ഥാനം മകന് നല്‍കണമെന്നാണ് ധൂമല്‍ പക്ഷം ആവശ്യപ്പെടുന്നത്. ഹിമാചലില്‍നിന്നുള്ള ലോക്‌സഭാ അംഗമാണ് ധൂമാലിന്റെ മകന്‍.

കോണ്‍ഗ്രസ് ഭരിക്കുകയായിരുന്ന ഹിമാചല്‍ പ്രദേശ് ശക്തമായ മേല്‍ക്കൈയോടെയാണ ഇപ്പോള്‍ ബിജെപി തിരികെ പിടിച്ചിരിക്കുന്നത്.