മന്ത്രി പരസ്യമായി മാപ്പ് പറയാതെ പരാതി പിൻവലിക്കില്ല; ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി.

മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ലെന്നും തനിക്കും കുടുംബത്തിനും ജീവന് വരെ ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.

കേസ് എടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയിൽ പോകുമെന്നും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണെന്നും യുവതി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണെന്നും തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി വ്യക്തമാക്കി.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.