ഈ.മ.യൗ റിലീസ് വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട്

Advertisement

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ഈ.മ.യൗവിന്റെ റിലീസ് വീണ്ടും മാറ്റി വെച്ചു. ഇന്ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം നാളെ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും അടുത്ത ആഴ്ച്ചത്തേയ്ക്ക് വീണ്ടും മാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൃത്യമായ തിയതിയെക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ല. അടുത്ത വെള്ളിയാഴ്ച്ചയാണെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യു ഉള്‍പ്പെടെ ലുലു മാളിലെ പിവിആര്‍ സിനിമാസില്‍ നടത്തിയിരുന്നു. അബിയുടെ മരണത്തെ തുടര്‍ന്നാണ് മാറ്റി വെച്ചതെന്നായിരുന്നു ആദ്യം പറഞ്ഞു കേട്ട വിശദീകരണം. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് റിലീസ് മാറ്റിവെച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നേരത്തെ പ്രിവ്യു ഷോ നടത്തിയപ്പോഴും ആദ്യം നിശ്ചയിച്ച സമയത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ക്യൂബിലേക്കുള്ള അപ്ലോഡിംഗിലുണ്ടായ പിഴവായിരുന്നു പ്രിവ്യു ഷോ വൈകാനുള്ള കാരണം. ഇപ്പോള്‍ റിലീസ് മാറ്റിവെയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.