3ജി, 4 ജി ഫോണുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണം; സ്മാര്‍ട്ട്ഫോണ്‍ കമ്പനികളോട് കേന്ദ്രം

രാജ്യത്ത് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സേവനമെത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം പൂര്‍ണമായി 5 ജിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ 3G, 4G സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന അവകാശവാദവുമായി ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘3G, 4G സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഈ അവകാശവാദം വ്യാജമാണ്. 3ജി, 4ജി സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, വാരാണസി എന്നിവിടങ്ങളില്‍ റിലയന്‍സ് 5ജി സേവനം ലഭ്യമാക്കിക്കഴിഞ്ഞു.

ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, വാരാണസി, നാഗ്പൂര്‍, ചെന്നൈ, സിലിഗുരി തുടങ്ങി 8 നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി വാഗ്ദാനം ചെയ്യുന്നു. 2024-ഓടെ രാജ്യത്തുടനീളം 5G സേവനങ്ങള്‍ ലഭ്യമാകുമെന്ന് എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍ പറഞ്ഞു.