റിപ്പബ്ലിക് ദിനത്തില്‍ പുതിയ ഓഫറുമായി ജിയോ ; വെറും 49 രൂപയ്ക്ക് ദിവസേന 1 ജിബി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി ജിയോ. വെറും 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചത്. 28 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. നേരത്തെ എല്ലാ താരിഫ് പാക്കേജുകളില്‍നിന്നും 50 രൂപ കുറച്ചും 50% ഡേറ്റ വര്‍ദ്ധിപ്പിച്ചും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ 49 രൂപയുടെ പുതിയ പാക്കേജ് ഇതുവരെ പ്രഖ്യാപിച്ച എല്ലാ പാക്കേജുകളേയും കവച്ചുവച്ചിരിക്കുകയാണ്.

98 രൂപയ്ക്ക് രണ്ട് ജിബി 14 ദിവസത്തേക്ക് ലഭിക്കും. 52 രൂപയ്ക്ക് 1 ജിബി ഏഴുദിവസത്തേക്ക് ലഭിക്കും. 149 രൂപയ്ക്ക് എല്ലാവര്‍ക്കും ദിവസേന 1 ജിബി ലഭിക്കുന്ന പ്ലാന്‍ ലഭിക്കുന്നുണ്ട്. 198 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക. 19 രൂപയ്ക്ക് 150 എംബി ഒരു ദിവസത്തേക്ക് ലഭിക്കും.

റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്. നല്‍കുന്ന തുകയുടെ 100%വും തിരിച്ചു കൊടുത്തും ജിയോ ഉപയോക്താക്കളെ സന്തോഷിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 50% കൂടുതല്‍ ഡാറ്റ ഓഫറും ജിയോ വാഗ്ദാനം ചെയ്തിരുന്നു.