ആപ്പിളിന് ‘എട്ടിന്റെ പണി’ കൊടുത്ത് സാംസങ്‌

ആപ്പിളിനെയും ആപ്പിളിന്റെ ആരാധകരെയും കളിയാക്കുന്നത് ഇഷ്ടവിനോദമായി മാറിയിരിക്കുകയാണ് സാംസങിന്.ഇത്തവണ സാംസങിന്റെ കളിയാക്കലിന് ഇരയായത് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ X ആണ്.

കഴിഞ്ഞ 10 വര്‍ഷത്തെ ആപ്പിളിന്റെ മോഡലുകള്‍ക്ക് വന്ന പോരായ്മകളെ ചൂണ്ടിക്കാട്ടിയാണ് സാംസങ് തങ്ങളുടെ പുതിയ പരസ്യം ഇറക്കിയിരിക്കുന്നത്. കാലങ്ങളായി ആപ്പിള്‍ ഉപഭോക്താവായിരുന്ന യുവാവ് പുതിയ മാറ്റത്തിനായി സാംസങിലേക്ക് മാറുന്നതാണ് പരസ്യത്തിന്റെ ആശയം. ആപ്പിളിന്റെ മോഡലുകളില്‍ വന്ന പോരായ്മകളെ സൂചിപ്പിച്ച് സാംസങിന്റെ വളര്‍ച്ചയെയാണ് പരസ്യം പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ടും ആപ്പിളിനെക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങള്‍ എന്നാണ് പുതിയ പരസ്യത്തിലൂടെ സാംസങ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. പുതിയ പരസ്യത്തിലൂടെ വാണിജ്യമേഖലിയില്‍ ശക്തമായ വടംവലിക്ക് തയ്യാറെടുക്കുകയാണ് ആപ്പിളും സാംസങും.