ആന്‍ഡ്രോയ്ഡ് 13 ബെറ്റ 2 വരുന്നെന്ന് ഗൂഗിള്‍

i/o കോണ്‍ഫറന്‍സില്‍ പുതിയ പ്രഖ്യാപനവുമായി ഗൂഗിള്‍. യോഗ്യമായ ഉപകരണങ്ങളിലൂടെ ആന്‍ഡ്രോയ്ഡ് 13 ബെറ്റ 2 ഉടന്‍ വരുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
താല്‍പര്യമുള്ള പിക്സല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ബെറ്റ വെബ്സൈറ്റ് സന്ദര്‍ശിച്ച് അത് പരിചയപ്പെടാവുന്നതാണ്. മറ്റ് നിരവധി ഫോണ്‍ നിര്‍മ്മാതാക്കളിലും ആന്‍ഡ്രോയ്ഡ് 13 ബെറ്റ ലഭ്യമാണ്.
റിയല്‍മി ജിടി 2 പ്രൊ അല്ലെങ്കില്‍ വണ്‍പ്ലസ് 10 പ്രൊ എന്നിവയിലാണ് ആന്‍ഡ്രോയ്ഡ് 13 ബെറ്റ ലഭ്യമാകുക. പുതിയ പതിപ്പിലെ പുത്തന്‍ പെര്‍മിഷന്‍ സെറ്റിങ്ങുകള്‍ ആപ്പുകള്‍ അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ കുറക്കാന്‍ സഹായിക്കും എന്നതാണിതിലെ ഒരു പ്രത്യേകത. മികച്ച രീതിയില്‍ അടുത്തുള്ള ഡിവൈസുകളില്‍ ഡാറ്റ എളുപ്പം കൈമാറാനും പുതിയ അപ്ഡേഷനില്‍ സാധിക്കുന്നു.
കൂടാതെ എച്ച്ഡിആര്‍ വീഡിയോക്ക് ഒരു നെയ്വ് സപ്പോര്‍ട്ടറും സ്വകാര്യത സംരക്ഷിക്കാന്‍ ഒരു ഫോട്ടോ പിക്കറും ഉണ്ടായിരിക്കും. പ്രീ ആപ്പ് സെറ്റിങ്ങുകളും അവയ്ക്കിണങ്ങുന്ന തീമുകളും മറ്റ് പുതിയ കസ്റ്റമൈസ്ഡ് ഒപ്ഷനുകളും ഉണ്ടായിരിക്കും.  റിയല്‍ എസ്റ്റേറ്റ് ഉവയോക്താക്കള്‍ക്കായി ടേബിളുകളും ഫോള്‍ഡബിള്‍സും ഉണ്ടാകും. പെട്ടെന്നുള്ള നോട്ടിഫിക്കേഷനും ക്വിക്ക് സെറ്റിങ്സും പാനലുകളുമായിരിക്കും ഇതിലുണ്ടാവുക. ബ്ലൂടൂത്ത് എല്‍ ഡി ഓഡിയോയും ക്ലിപ് ബോര്‍ഡ് ഹിസ്റ്ററിയുടെ ഓട്ടോമാറ്റിക് ഹിസ്റ്ററിയും ഇതിലുള്‍ക്കൊള്ളുന്നു.