വിലക്കിനിടയിലും പുതിയ മോഡലുകള്‍ ഇറക്കി വാവെ; ഓണര്‍ 20, 20 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവെയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. ഇതേ തുടര്‍ന്ന് അങ്കലാപ്പിലായിരിക്കുന്ന ഉപഭോക്താക്കളെ ഞെട്ടിച്ച് പുതിയ ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാവേയുടെ ഉപബ്രാന്‍ഡായ ഓണര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഓണര്‍ 20, ഓണര്‍ 20 പ്രോമോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

ക്യാമറയ്ക്ക് പ്രധാന്യം നല്‍കിയാണ് ഓണര്‍ 20 അവതരിപ്പിച്ചിരിക്കുന്നത്. പിന്നില്‍ നാലു ക്യാമറകളാണ് മോഡലിനുള്ളത്. 48 എംപിയുടേതാണ് പ്രൈമറി ക്യാമറ. 16 എംപി 8 എംപി 2 എംപി എന്നിങ്ങനെയാണ് മറ്റ് മൂന്ന് ക്യാമറകളുടെ ശേഷി. 32 എംപിയാണ് സെല്‍ഫി ക്യാമറ. 6.26 ഇഞ്ച് ആള്‍വ്യൂ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് മോഡലിനുള്ളത്. 7എന്‍എം അടിസ്ഥാനമാക്കിയുള്ള കിരിന്‍ 980 എഐ ചിപ്‌സെറ്റ് ആണ് പ്രോസസര്‍.

Read more

ഓണര്‍ 20യില്‍ 6ജിബിയാണ് റാം. 128 ജിബിയാണ് സ്റ്റോറേജ് ശേഷി. ഓണര്‍ 20 പ്രോയില്‍ 8ജിബിയുറാമും 256 ജിബിയും സ്റ്റോറേജ് ശേഷിയുമാണ് നല്‍കിയിരിക്കുന്നത്. ഓണര്‍ 20യില്‍ 3750 എംഎഎച്ചും ഓണര്‍ 20 പ്രോയില്‍ 4000 എംഎഎച്ചുമാണ് ബാറ്ററി ലൈഫ്. ഏകദേശം 39,000 രൂപയാണ് ഓണര്‍ 20യുടെ വിലയെങ്കില്‍ ഓണര്‍ 20 പ്രോ വാങ്ങാന്‍ 46,500 രൂപ മുടക്കണം.