മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ കാമുകന്റെ 'സ്വകാര്യഭാഗം' കാമുകി മുറിച്ചുമാറ്റി

മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ കാമുകന്റെ ലിംഗം കാമുകി മുറിച്ചുമാറ്റി. ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷമാണ് 36കാരിയായ സന്ന നുര്‍സനോവ കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. കസാഖിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയിലാണ് സംഭവം.

ഉറക്ക ഗുളിക കൊടുത്ത് കാമുകനെ മയക്കി കെടുത്തി. പിന്നീട് ലോക്കല്‍ അനസ്‌തേഷ്യ കുത്തിവെച്ച ശേഷമാണ് ലിംഗം മുറിച്ചുമാറ്റിയത്. പിന്നീട് ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് ഡോക്ടര്‍മാരാണ് പൊലീസില്‍ വിവരമറിയിച്ചതും സ്ത്രീയെ അറസ്റ്റ് ചെയ്തതും.

ഇയാളുടെ ലിംഗം തുന്നിപിടിപ്പിക്കാനുള്ള ശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും തുരുതുരയുള്ള വെട്ടില്‍ ലിംഗം പൂര്‍ണമായി തകര്‍ന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ സന്നയ്ക്ക് ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് കസാഖിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോണില്‍ സഹോദരിക്ക് ചിത്രം അയച്ചുകൊടുത്ത ശേഷമാണ് ഈ പെണ്‍കുട്ടി കൊള്ളാമല്ലോ ഇവള്‍ക്ക് നല്ല സൗന്ദര്യമുണ്ടല്ലോ എന്ന് അര്‍ത്ഥം വരുന്ന സന്ദേശം ഇയാള്‍ അയച്ചത്. പിന്നീട് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സന്ന ഈ സന്ദേശം കാണുന്നത്. ഇതില്‍ അസൂയ മൂത്താണ് പേര് പുറത്തുവിട്ടിട്ടില്ലാത്ത കാമുകന്റെ ലിംഗം അവര്‍ മുറിച്ചുമാറ്റിയത്.