"അറട്ടൈ: സ്വപ്നങ്ങളുടെ നാട്ടിൻപ്പുറ യാത്ര"

അറട്ടൈ” – പേരിൽ തന്നെ ഒരു സൗഹൃദത്തിന്റെ നിശ്ശബ്ദ ഗന്ധം. കേൾക്കുമ്പോൾ തന്നെ നാട്ടിൻപുറത്തുള്ള കൂട്ടായ്മകളുടെ ശബ്ദം, ചിരിയുടെ ചെറുകിട താളം, ഓർമ്മകളുടെ പൊൻതൂവൽ നമ്മെ തൊട്ടുണർത്തും. എന്നാൽ ഇന്നത് ഒരു പേരിനപ്പുറം, പ്രചോദനത്തിന്റെ കഥയാണ്. ഒരിക്കൽ 3000 ഡൗൺലോഡുകളിൽ മാത്രം കുടുങ്ങിയിരുന്നഅറട്ടൈഇന്ന് മൂന്നര ലക്ഷം പ്രതിദിന ഡൗൺലോഡുകൾ വരെ ഉയർന്നു, “ഇന്ത്യയുടെ വാട്സ്ആപ്പ്എന്ന വിശേഷണം നേടി.

തെങ്കാശിയിലെ ചെറുഗ്രാമം  അവിടെ നിന്നാണ് കഥ ആരംഭിച്ചത്. ജന്മം തഞ്ചാവൂരിലെ സാധാരണ വീട്ടിൽ, വിദ്യാഭ്യാസം ചെന്നൈ IIT-, പിന്നെ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. സിലിക്കൺ വാലിയിൽ കരിയറിന് തുടക്കമിട്ടെങ്കിലും, മണ്ണിന്റെ വിളി ഒരിക്കലും അകന്നില്ല. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയ ശ്രീധർ വെമ്പു, AdventNet സ്ഥാപിച്ചു. അത് പിന്നീട് വളർന്നു, ലോകമെമ്പാടും പ്രശസ്തമായ Zoho Corporation ആയി. ഇന്നത് 3000-ത്തിലേറെ തൊഴിലാളികളുള്ള, നാടിന്റെ അഭിമാനമായൊരു സ്ഥാപനം.

വിദ്യാഭ്യാസത്തിന്റെ വേറിട്ടൊരു മാതൃകയും അദ്ദേഹം സൃഷ്ടിച്ചു. 2004- സ്ഥാപിച്ച Zoho University, “ഡിഗ്രിയില്ലെങ്കിലും കഴിവുണ്ടെങ്കിൽ മതിയെന്ന്പറഞ്ഞൊരു തുറന്ന വാതിൽ. പിന്നീട് Zoho School of Learning ആയി മാറിയപ്പോൾ ആയിരങ്ങൾക്കു തൊഴിൽ വഴികളും ഭാവിയുടെ ചിറകുകളും നൽകി.

 

2021-, സ്വപ്നങ്ങളുടെ മറ്റൊരു കവാടം തുറന്നുഅറട്ടൈ. തമിഴിൽ അതിന്റെ അർത്ഥം, “casual chat”. പക്ഷേ, അതിന്റെ അനുഭവം സാധാരണ സംഭാഷണത്തെ മറികടക്കുന്ന ഒന്നാണ്. WhatsApp-നെക്കാൾ മുന്നിലായ സവിശേഷതകളാൽ നിറഞ്ഞത് – Android TV-യിൽ പ്രവർത്തിക്കുക, ഒരേ അക്കൗണ്ട് അഞ്ച് ഉപകരണങ്ങളിൽ ഒരുമിച്ച് ഉപയോഗിക്കുക, Stories, Broadcast Channels, Meetings tab, YouChat, Pocket… എല്ലാം തന്നെ നമ്മെ അടുപ്പിക്കുന്ന സൗകര്യങ്ങൾ. സുരക്ഷിതമായ end-to-end encryption, ഉടൻ തന്നെ എല്ലാ ചാറ്റുകളിലും.

“Made in India” എന്ന് പേരെടുത്ത അറട്ടൈ, സർക്കാർ പ്രോത്സാഹനവും ജനങ്ങളുടെ വിശ്വാസവും കൂട്ടിയായി മുന്നോട്ടുയർന്നു. ഇന്നത് ഒരു ആപ്പിന്റെ പേരല്ല, മറിച്ച് ഒരു ഗ്രാമത്തിൽ നിന്ന് ലോകത്തെ പ്രകാശിപ്പിച്ചൊരു സ്വപ്നത്തിന്റെ ചിറകാണ്.

 

നമ്മുടെ കൈകളിലെ വാട്സ്ആപ്പ് ഒരുദിവസം അറട്ടൈ ആയി മാറട്ടെ.

നമ്മുടെ സംഭാഷണങ്ങളിൽ ദേശത്തിന്റെ വിശ്വാസ്യതയും ആത്മാഭിമാനവും നിറയട്ടെ.

അറട്ടൈനമ്മെ ഓർമ്മിപ്പിക്കുന്നത്സ്വപ്നങ്ങൾ ഗ്രാമങ്ങളിൽ നിന്നാണ് വളരുന്നത്, അവയെ ലോകം മുഴുവൻ കേൾക്കാനാണ് വിധിച്ചത്.

Read more

മിനി മോഹൻ