ഇന്ത്യയ്ക്ക് ഗോള്‍ഡന്‍ പ്രതീക്ഷ, ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും

വനിതകളുടെ വെയ്റ്റ്ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി വെള്ളി നേടിയ മീരാഭായി ചാനുവിന്റെ നേട്ടം സ്വര്‍ണ്ണമായേക്കും. ഈയിനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ ഹോ സുഹ്യു ഉത്തേജക മരുന്ന് ഉപയോഗിച്ചതായുള്ള സംശയം ഉയര്‍ന്നതോടെയാണ് മീരയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യത ഉയര്‍ന്നിരിക്കുന്നത്.

ചൈനീസ് താരത്തോടു ടോക്കിയോയിലെ ഹോട്ടലില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തേജക പരിശോധനയുണ്ടാവുമെന്നുമാണ് വിവരം. പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ സ്വര്‍ണം മീരയ്ക്ക് സ്വന്തമാകും.

China's Hou wins first weightlifting gold of Tokyo 2020 - France 24

ശനിയാഴ്ച നടന്ന മല്‍സരത്തില്‍ 210 കിഗ്രാം ഉയര്‍ത്തിയായിരുന്നു ഹൊ ചാംപ്യനായി മാറിയത്. പുതിയ ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഈ പ്രകടനം. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്.