ഇതൊക്കെ കാരണമാണ് സാനിയാ മിര്‍സ ടെന്നീസ് വിടുന്നത് ; താരത്തിന്റെ തുറന്നു പറച്ചില്‍

ഇന്ത്യന്‍ ആരാധകരെ മൂഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് വനിതാ ഡബിള്‍സിലെ മുന്‍ ഒന്നാം നമ്പര്‍ ഇന്ത്യന്‍ താരം ടെന്നീസ് സൂപ്പര്‍താരം സാനിയാ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ താന്‍ ടെന്നീസില്‍ നിന്നും വിരമിക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് എത്തിയപ്പോള്‍ താരം പറഞ്ഞത്.

”കുറേ നാളായി ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. 35 വയസ്സായ തന്നില്‍ നിന്നും ഇപ്പോഴും ടെന്നീസ് ആരാധകര്‍ പഴയത് പോലെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പഴയത് പോലെ വേഗത്തല്‍ പ്രതികരിക്കുന്നില്ല. ഇത് തന്നെയാണ് ഈ സീസണ് ശേഷം ടെന്നീസില്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. അമ്മയായ ശേഷം മുന്‍ഗണനകളും മാറ്റേണ്ടി വന്നു. മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് വലിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

രണ്ടു കാല്‍മുട്ടിലും കൈക്കൂഴയിലും മൂന്ന് പ്രധാന ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. മനസ്സ് ആഗ്രഹിക്കുന്നത് പോലെ ശരീരം വഴങ്ങിത്തരുന്നില്ല. ശരീരത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുമ്പോഴും കുട്ടിയായ ശേഷം ശരീരം വലിയ രീതിയില്‍ മാറിക്കഴിഞ്ഞു. കുട്ടിയായ ശേഷം ജീവിതത്തിലെ പല കാര്യങ്ങളിലും മുന്‍ഗണനകളിലും മാറ്റം വന്നു. സ്വപ്‌നത്തിന് പിന്നാലെ പോകാനും അയാളെ കിട്ടിയതിലും ഭാഗ്യവതിയാണ്. എന്റെ ചില മത്സരങ്ങള്‍ അയാള്‍ കാണുകയും തോല്‍വിയും ജയവും എന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു. താന്‍ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അനേകം യുവതികള്‍ക്കും അമ്മമാര്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാമാരിയൂം വിരമിക്കലിന് മറ്റൊരു കാരണമായി മാറിയിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞുമായി വാക്‌സിനേഷന്‍ പോലും നടത്താതെ വര്‍ഷം തോറും ആഴ്ചകളോളം യാത്ര ചെയ്യേണ്ടി വരുന്നതും ദുഷ്‌ക്കരമായ കാര്യമാണ്. ഇതിനെല്ലാം മാന്ത്രികമായ ഒരു പരിഹാരവും ശരീരം പഴയതുപോലെയുള്ള വഴക്കം കാണിക്കുകയും ചെയ്താല്‍ തീരുമാന തിരുത്താം. താരം പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം സമ്മാനിച്ച വേദിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിവഴി പ്രവേശിക്കുകയും സെറീനാ വില്യംസിനെ മൂന്നാം റൗണ്ടില്‍ നേരിട്ടത്തും ഇവിടെയായിരുന്നു എന്നും താരം പറഞ്ഞു. എന്‍ഡിറ്റിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.