ജിമ്മില്‍ മോഹന്‍ലാലിന് ഒപ്പം പി.വി സിന്ധു; വൈറലായി ചിത്രം

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റന്‍ താരം പി.വി സിന്ധു. ഗോവയിലെ ജിമ്മില്‍ വെച്ചാണ് സിന്ധുവും മോഹന്‍ലാലും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സിന്ധു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.

‘ക്യാപ്ഷന്‍ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വളരെ സന്തോഷം’ എന്ന കുറിപ്പോടെയാണ് സിന്ധു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം രണ്ടു പേരുടെയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബറോസിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ ഗോവയിലെത്തിയത്. ഗോവ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളുടെ ഭാഗമായാണ് പി വി സിന്ധു ഇവിടേക്ക് എത്തിയത്.

ബാഡ്മിന്റന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. അന്ന് താരത്തിന് അഭിനന്ദനം അറിയിച്ചെത്തിയവരുടെ കൂട്ടത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.

 

 

View this post on Instagram

 

A post shared by Sindhu Pv (@pvsindhu1)