കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവ് ബി ദേവാനന്ദ് അന്തരിച്ചു

കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു. 71 വയസായിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ക്രിട്ടിക്കല്‍ ലിംബ് ഇസ്‌കീമിയയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ദേവാനന്ദിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിന്റെ സെന്റര്‍ ബായ്ക്കായിരുന്നു ദേവാനന്ദ്. കണ്ണൂര്‍ സ്വദേശിയായ ദേവാനന്ദ്, കണ്ണൂരിലെ ബ്രദേഴ്‌സ് ക്ലബിലൂടെയായിരുന്നു കളി തുടങ്ങിയത്. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയ്ക്കുവേണ്ടിയും സംസ്ഥാന ടീമിലും സ്ഥിരസാനിധ്യമായിരുന്നു.

1974ലെ ഏഷ്യന്‍ യൂത്ത് കപ്പ് കളിച്ച ദേശീയ ടീമില്‍ അംഗമായിരുന്നു. ഫെഡറേഷന്‍ കപ്പ്, ഡ്യൂറാണ്ട് കപ്പ് തുടങ്ങിയവയിലൊക്കെ ടാറ്റായ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.