ജാര്‍വോ കളി തുടരുന്നു; ഇക്കുറി കൈയേറ്റം ഫുട്‌ബോള്‍ കളത്തില്‍

ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി കായിക മത്സരങ്ങള്‍ തടസപ്പെടുത്തുന്ന ശല്യക്കാരനായ ആരാധകന്‍ ഡാനിയേല്‍ ജാര്‍വിസ് ( ജാര്‍വോ 69) കളി തുടരുന്നു. കഴിഞ്ഞ ദിവസം നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ (എന്‍.എഫ്.എല്‍, അമേരിക്കന്‍ ഫുട്‌ബോള്‍) ഒരു മത്സരത്തിനിടെ ജാര്‍വോ വീണ്ടും തനിനിറം കാട്ടി. നേരത്തെ ക്രിക്കറ്റ് മത്സരങ്ങളും ജാര്‍വോ തടസപ്പെടുത്തിയിരുന്നു.

എന്‍.എഫ്.എല്ലിലെ ജാക്‌സ്‌വില്ല ജാഗ്വേഴ്‌സും മിയാമി ഡോള്‍ഫിന്‍സും തമ്മിലെ മത്സരത്തിനിടെയാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകയറിയത്. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ലണ്ടന്‍ സ്‌റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത ജാര്‍വോ സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് കൡതടസപ്പെടുത്തുകയായിരുന്നു.

 

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ ഒന്നിലധികം തവണയാണ് ജാര്‍വോ ഗ്രൗണ്ടില്‍ കയറിയത്. ഓവലിലും ഹെഡിങ്‌ലിയിലും ജാര്‍വോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചു. തുടര്‍ന്ന് ഹെഡിങ്‌ലി സ്‌റ്റേഡിയത്തില്‍ ജാര്‍വോയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.