ഗാലറിയിലെ സുന്ദരി ചതിച്ചു, കളി തോറ്റെന്ന് സൂപ്പര്‍ താരം

Advertisement

കായിക താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ മത്സരവീര്യം ഏറ്റവും ഉയരത്തിലെത്തിക്കാന്‍ സ്‌റ്റേഡിയത്തില്‍ കാണികള്‍ അനിവാര്യമാണ്. കാണികള്‍ നല്‍കുന്ന ആവേശമാണ് പലപ്പോഴും കളിക്കളത്തില്‍ അത്ഭുതകരമായ പ്രകടനങ്ങള്‍ കാഴ്ച്ചവെയ്ക്കാന്‍ കളിക്കാരെ പ്രേരിപ്പിക്കുന്നത്.

കോവിഡ് 19 കാരണം സ്‌റ്റേഡിയങ്ങളില്‍ ഈയടുത്തൊന്നും ഇനി നിറഞ്ഞു കവിഞ്ഞ ഗാലറി ഉണ്ടാകില്ല എന്നത് പല കളിക്കാരുടേയും സ്വകാര്യ ദുഃഖമാണ്. കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ കളിക്കുന്നത് വിരസമായ അനുഭവമാണെന്ന് പല കായിക താരങ്ങളും ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഗാലറിയിലെത്തിയ ഒരു കാണി കാരണം താന്‍ മത്സരം തോറ്റ കഥ പറയുകയാണ് ഓസ്‌ട്രേലിയയുടെ യുവ ടെന്നീസ് താരം നിക്ക് ക്രഗിയോസ. ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് രസകരമായ ഈ സംഭവം യുവതാരം വെളിപ്പെടുത്തിയത്.

മുമ്പ് ലേവര്‍ കപ്പില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ നേരിടുമ്പോഴാണ് കാണികളിലെ സുന്ദരി, നിക്കിന് വിനയായത്. മത്സരത്തിനിടയില്‍ നിക്കിന്റെ ശ്രദ്ധ ആ സുന്ദരിയിലാകുകയും പൂര്‍ണമായും മത്സരും ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ലത്രെ. ഏതായാലും നിക്കിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിട്ടുണ്ട്.