'ഏറ്റവും സുന്ദരിയായ സ്ത്രീ'; ഗാലറിയിലിരുന്ന ഭാര്യയെ കുറിച്ച് ആരാധകന്റെ കമന്റ്; മറുപടി നല്‍കി ബൊപ്പണ്ണ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ കൈയടികളുമായി ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയയും ഉണ്ടായിരുന്നു. ആരാധകര്‍ ഗാലറിയിലിരിക്കുന്ന സുപ്രിയയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലാക്കുകയും ചെയ്തു.

‘ഏറ്റവും സുന്ദരിയായ സ്ത്രീ’ എന്ന കുറിപ്പോടെയാണ് ആരാധകരിലൊരാള്‍ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട രോഹന്‍ ബൊപ്പണ്ണ ഇതിന് മറുപടി നല്‍കി രംഗത്തെത്തി. ”ഞാന്‍ ഇതിനോടു യോജിക്കുന്നു” എന്നാണു ബൊപ്പണ്ണ ട്വിറ്ററില്‍ കുറിച്ചത്.

മക്കളോടൊപ്പമാണ് സുപ്രിയ മെല്‍ബണില്‍ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്. ഫൈനലില്‍ ബ്രസീല്‍ സഖ്യത്തിനു മുന്നില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണ സഖ്യം തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്.

ഫൈനലില്‍ സാനിയ മിര്‍സ -രോഹന്‍ ബൊപ്പണ്ണ സഖ്യം മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത് എന്നതിനാല്‍ തന്നെ ആരാധകര്‍ക്ക് നിരാശയില്ല.