ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ജപ്പാനോട് തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരും ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാക്കളുമായ ഇന്ത്യയെ അട്ടിമറിച്ച് ജപ്പാന്‍. സെമി ഫൈനലില്‍ ജപ്പാനോട് മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി.

ജപ്പാന് വേണ്ടി ടനക ഇരട്ട ഗോളുകള്‍ നേടി. ഷോട്ട യമാന്‍ഡ, റൈകി ഫുജിഷിമ, കോസെയ് കവാബി എന്നിവരാമ് മറ്റ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ദില്‍പ്രീത്, ഹര്‍മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവര്‍ ഗോള്‍ നേടി.

Image

ഈ ജയത്തോടെ ജപ്പാന്‍ ഫൈനലില്‍ പ്രവേശിച്ചു. കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍. സെമിയില്‍ തോറ്റ ഇന്ത്യ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. ലൂസേഴ്സ് ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.