എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ തിളക്കത്തില്‍ മെസി; എമി മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍

ആരാധകരുടെ പ്രതീക്ഷ പോലെ തന്നെ ഇത്തവണയും ബാലണ്‍ ദ് ഓര്‍ നേടി ഫുട്ബോലിലെ അർജന്റൈൻ ഇതിഹാസം ലിയോണൽ മെസി. എട്ടാം തവണയാണ് ബാലണ്‍ ദ് ഓര്‍ തിളക്കക്കവുമായി മെസി ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ കാത്തത്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന്‍ ഡി ബ്രൂയ്ന്‍, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

സ്‌പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര്‍ നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി.

അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാൻ സഹായിച്ചത്.ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരവും മെസി തന്നെ. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്.