റൊണാൾഡോയെ കുറിച്ച് വെളിപ്പെടുത്തലുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, അതിന് അങ്ങനെ ഒരു വശമുണ്ടോ?

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡ് ടീമിൽ നിന്ന് പുറത്തുപോയതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടി.

നവംബർ 22 ന് പരസ്പര സമ്മതത്തോടെ പ്രീമിയർ ലീഗ് ടീമുമായി തന്റെ കരാർ അവസാനിപ്പിച്ചതോടെ റെഡ് ഡെവിൾസുമായുള്ള റൊണാൾഡോയുടെ രണ്ടാം സ്പെൽ പെട്ടെന്ന് അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം രണ്ട് സീസണുകൾ ചെലവഴിച്ച ഇബ്രാഹിമോവിച്ച്, സാഹചര്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പറഞ്ഞു.

“അവൻ യൂണൈറ്റഡിലെ ഏറ്റവും പ്രധാന താരമാണ്. അതിൽ സംഭവിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഓരോ ആളുകൾക്കും ഓരോ പ്രതികരണങ്ങൾ ആയിരിക്കും. റൊണാൾഡോ റൊണാൾഡോയെ അനുകൂലിച്ച് സംസാരിക്കും, യുണൈറ്റഡ് ക്ലബ് അവരെയും.”

“എല്ലാവരും അവരുടെ ഇമേജിൽ ശ്രദ്ധാലുക്കളാണ്. എന്നെ സംബന്ധിച്ചിടത്തോളം തികഞ്ഞ ഇമേജ് നിങ്ങൾ നിങ്ങൾ നിങ്ങൾ ആയിരിക്കുകയാണ് . യഥാർത്ഥ കഥ എന്റെ സുഹൃത്തിനും ക്ലബ്ബിനും അറിയാം . ”

Read more

നിലവിൽ ഒരു ക്ലബ്ബിലും റൊണാൾഡോ ഭാഗമല്ല.