സിദാന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി റയല്‍

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍ തുടരും. 2020 വരെ റയല്‍ മാഡ്രിഡിന്റെ തലവനായി ഫ്രഞ്ച് ഇതിഹാസം തുടരും. കരാര്‍ ഒപ്പിട്ടതായി സിദാന്‍ തന്നെയാണ് ബുധനാഴ്ച അറിയിച്ചത്. ഫ്രാന്‍സിന്റെ സൂപ്പര്‍താരമായിരുന്ന സിദാന്‍ കഴിഞ്ഞ വര്‍ഷമാണ് റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

പരിശീലകനെന്ന നിലയില്‍ ടീമിനൊപ്പം തുടരുന്നതില്‍ താന്‍ സംതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. ലാലിഗയില്‍ ബാഴ്‌സലോണയേക്കാള്‍ 16 പോയിന്റ് പിന്നിലാണ് റയല്‍ മാഡ്രിഡ്. ലിഗില്‍ നാലാം സ്ഥാനത്താണ് റയല്‍.ബന്ധവൈരികളായ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

നേരത്തെ സിദാനെ ക്ലബ്ബ് പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരരുന്നു. ടീമിന്റെ മോശം പ്രകടനമാണ് പരിശീലക സ്ഥാനത്ത് നിന്ന് സിദാനെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണം.