നിങ്ങൾ ലോകത്തെ ജയിച്ചിരിക്കാം പക്ഷെ ബ്രസീലിനെ തോൽപ്പിക്കാൻ ആകില്ല

ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ അര്ജന്റീന ബെൽജിയത്തെ മറികടന്ന രണ്ടാമത് എത്തി.

ലോകകപ്പ് യാത്ര ക്വാർട്ടർ ഫൈനൽ കൊണ്ട് അവസാനിച്ചെങ്കിലും മുമ്പ് നേടിയ വിജയങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രസീൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തി. അതേസമയം അതുവരെ മൂന്നാമത് ഉണ്ടായിരുന്ന അര്ജന്റീന കിരീട നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുക ആയിരുന്നു. ബെൽജിയത്തിനാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്, രണ്ട് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി നാലാമതാണ് ഇപ്പോൾ ടീം.

തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെ അപരാജിത കുതിപ്പുമായാണ് ഇത്തവണ അർജന്റീന ലോകകപ്പിനെത്തിയത്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ടീം അതിനുശേഷം നടത്തിയ വലിയ തിരിച്ചുവരവിന് ഒടുവിലാൻ കിരീടം കിട്ടിയതെന്ന് പറയാം.

എന്തായാലും ഇനി ഫുട്‍ബോൾ ലോകം ഒരു ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയിലേക്ക് ഉറ്റുനോക്കുമ്പോൾ രാജ്യന്തര ഫുട്‍ബോൾ മത്സരങ്ങൾക്ക് ഒരു ഇടവേളയാണ്.