ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടും?; പ്രവചിച്ച് ക്രിസ്റ്റ്യാനോ ആരാധികയായ ഫുട്‌ബോള്‍ ലോകത്തെ സുന്ദരി

2023ലെ മികച്ച പുരുഷ ഫുട്ബാള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആര് നേടുമെന്ന് പ്രവചിച്ച് ലോകത്തെ ഏറ്റവും സുന്ദരിയായ ഫുട്ബാള്‍ താരമായി വിശേഷിപ്പിക്കപ്പെടുന്ന ക്രൊയേഷ്യന്‍ വനിത ഫുട്ബാള്‍ താരം അന മാര്‍കോവിച്ച്. ഇത്തവണ ബാലണ്‍ ഡി ഓര്‍ ലയണല്‍ മെസി നേടുമെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധികയായ അന മാര്‍കോവിച്ചിന്റെ പ്രവചനം.

ട്വിറ്ററില്‍ ഒരു ആരാധകനുള്ള മറുപടിയിലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിലും സ്വിസ് വിമണ്‍ സൂപര്‍ ലീഗിലെ ഗ്രാസ്‌ഹോപ്പര്‍ ക്ലബിലും അംഗമായ അന ഇക്കാര്യം പറഞ്ഞത്. വനിതകളില്‍ സ്‌പെയിനിന്റെ ബാഴ്‌സലോണ താരം അലക്‌സിയ പുട്ടേയസ് മൂന്നാമതും പുരസ്‌കാരം നേടുമെന്നും ഇവര്‍ പറയുന്നു.

ഏഴ് തവണ ബാലന്‍ ദ്യോര്‍ പുരസ്‌കാരം നേടിയ ലയണല്‍ മെസ്സിക്ക് അര്‍ജന്റീന ഇത്തവണ ലോകകപ്പ് കൂടി സ്വന്തമാക്കിയതോടെ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്‌കാരവും മെസി സ്വന്തമാക്കിയിരുന്നു.

ഈ സീസണില്‍ പിഎസ്ജിക്കായും മെസി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 19 മത്സരങ്ങള്‍ കളിച്ച താരം 12 ഗോള്‍ നേടുകയും 14 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.