ബ്ലാസ്റ്റേഴ്സ് വിട്ടിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ആരാധകരെ മറക്കാതെ ഹെയ്ത്തി താരം ഡെക്കന്‍ നാസോണ്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നാസോണ്‍ ഇന്ത്യന്‍ ആരാധകരെ അന്വേഷിച്ച് വീണ്ടുമെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പതാക പുതപ്പിച്ച ഒരു കാറിന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായാണ് ആരാധകരെ തേടി നാസോണ്‍ എത്തിയത്.
നാസോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതോടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നാസോണ്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ച കാലവും അദ്ദേത്തിന്റെ കളിക്കളത്തിലെ സുവര്‍ണ നിമിഷവുമെല്ലാം ആരാധകര്‍ ഓര്‍ത്തെടുത്തു. നിരവധി ലൈക്കും ഷെയറുമാണ് ഈ ഫെയ്‌സ്ബുക്ക് പോസ് നേടിയത്.
നിലവില്‍ നാസോണ്‍ ഇംഗ്ലീഷ് ലീഗിലാണ് കളിക്കുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗ് ആയ സ്‌കൈ ബെറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന വോള്‍വര്‍ഹാംപ്ടണ്‍ ആണ് നാസോണിന്റെ നിലവിലെ ക്ലബ്.
Read more
ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 13 മത്സരങ്ങള്‍ കളിച്ച നാസോണിന് രണ്ട് ഗോള്‍ നേടാനേ സാധിച്ചിട്ടുള്ളൂ. അതേ സമയം ഹെയ്തിക്കായി 16 കളികളില്‍ നിന്ന് അഞ്ചു ഗോള്‍ നേടിയിട്ടുണ്ട്. ഐ.എസ്.എല്ലിന് പുറമെ ഫ്രഞ്ച് ലീഗിലെ രണ്ടാം ഡിവിഷനിലും കളിച്ചിട്ടുള്ള നാസോണ്‍ 2015 കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ ഹെയ്തിക്കു വേണ്ടി നേടിയ ഇരട്ട ഗോളുകളോടെയാണ് ശ്രദ്ധേയ താരമാകുന്നത്.