മെസ്സി പെനാല്‍റ്റി തുലച്ചപ്പോള്‍ ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ വരള്‍ച്ച ഇല്ലാതാക്കി

ലിയോണേല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തി ഗോളവസരം തുലച്ചപ്പോള്‍ മുഖ്യഎതിരാളി ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോള്‍ വരള്‍ച്ച മറികടന്നു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബ്രൈട്ടനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്ന മത്സരത്തില്‍ ടീമിനായി ഗോളടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ.

ആറു മത്സരങ്ങളുടെ ഗോള്‍വരള്‍ച്ചയാണ് ക്രിസ്ത്യാനോ മറികടന്നത്. 51 ാം മിനിറ്റില്‍ മക് ടോമിനെ നല്‍കിയ പന്തില്‍ നിന്നുമായിരുന്നു ക്രിസ്ത്യാനോ ഗോളടിച്ചത്. കളിയുടെ അവസാന ഇഞ്ചുറി ടൈമില്‍ പോഗ്ബ നല്‍കിയ പന്തില്‍ ലക്ഷ്യം കണ്ട് ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനു വേണ്ടി രണ്ടാം ഗോള്‍ കണ്ടെത്തുകയുമായിരുന്നു.

ഈ വിജയത്തോടെ അനേകം വിമര്‍ശകരുടെ നാവടക്കാനും ക്രിസ്ത്യാനോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ആറു മത്സരമായി താരത്തിന്റെ കാലൂകളില്‍ നിന്നും യുണൈറ്റഡിന് ഗോള്‍ വന്നിരുന്നില്ല. ഇപ്പോള്‍ തന്നെ ലീഗ് പട്ടികയില്‍ നാലാമതുള്ള ക്ലബ്ബിന്റെ പ്രകടനത്തില്‍ ക്രിസ്ത്യാനോയ്ക്ക് തീരെ താല്‍പ്പര്യം പോര. ടീം ജയിച്ചാലും സമനില വന്നാലും താത്തിനാണ് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം യുവേഫാ ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദം പാരീസില്‍ നടന്ന മത്സരത്തില്‍ ലിയോണേല്‍ മെസ്സി പെനാല്‍റ്റി പാഴാകകിയത് പിഎസ്ജിയ്ക്ക് തിരിച്ചടിയായിരുന്നു. മത്സരത്തിനൊടുവില്‍ കിലിയന്‍ എംബാപ്പേ നേടിയ ഗോളില്‍ ഫ്രഞ്ച് ക്ലബ്ബ് ആദ്യ മത്സരം വിജയിക്കുകയും ചെയ്തു.