ആരാധകരെ നിങ്ങളെ ഞങ്ങൾ നിരാശപ്പെടുത്തില്ല, എങ്ങനെയും ഇന്നത്തെ മത്സരത്തിൽ ജയം സ്വന്തമാക്കും; ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി ഇവാൻ വുകോമനോവിച്ച്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ പ്ലേ ഓഫിലെ നോക്ക് ഔട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗ് ഘട്ട റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തി തുടർച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫിൽ ഇടം നേടിയ കേരളം മൂന്നാം സ്ഥാനത്ത് തങ്ങളുടെ ലീഗ് പോരാട്ടം അവസാനിപ്പിച്ച ടീം ബെംഗളൂരു എഫ്‌സിയെ ആയിരിക്കും എതിരാളികൾ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഏഴരക്കാണ് മത്സരം നടക്കുക. ജയിച്ചാൽ സെമിഫൈനലിൽ മുംബൈ സിറ്റി എഫ് സിയുമായി ടീം ഏറ്റുമുട്ടും.

അവസാന മൂന്ന് മത്സരങ്ങളും പരാജയപെട്ടാണ് കേരളം വരുന്നത് എങ്കിൽ അവസാന കുറച്ച് മത്സരങ്ങളിലായി തോൽവിയറിയാതെയാണ് ബാംഗ്ലൂർ എത്തുന്നത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ കേരളം തോൽപ്പിച്ചപ്പോൾ ബാംഗ്ലൂരിൽ ണ്ഠീരവ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ എഫ് സി പകരം വീട്ടിയെന്നും പറയാം. നിലവിലെ ഫോമിൽ ബാംഗ്ലൂരിനാണ് സാധ്യത എങ്കിലും തങ്ങളെ എഴുതി തല്ലാൻ സാധിക്കില്ല എന്നാണ് കേരളം കോച്ച് ഇവാൻ പറയുന്നത്.

“അച്ചടക്കത്തോടെ ഈ മത്സരത്തെ ടീം സമീപിക്കും. ടീം ഏത് ഫോമിലാണെന്നത് പ്രശ്നമല്ല, കാരണം പ്ലേ ഓഫിൽ അത് ആ മത്സരത്തെക്കുറിച്ച് മാത്രമാണ്, അതിനാൽ ഏത് രീതിയിലും ഈ മത്സരം ജയിക്കാനുള്ള ആർജ്ജവത്തോടയാകും ഇന്ന് കുട്ടികൾ കളത്തിൽ ഇറങ്ങുക. ഇനി ഒരു അവസരമില്ല എന്ന രീതിയിൽ കളിക്കും ടീം എന്നും ഇവാൻ പറയുന്നു .

“കളിക്കാർ കൂടുതൽ ഏകാഗ്രത പുലർത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, സുപ്രധാന നിമിഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വ്യക്തിഗത തെറ്റുകൾ വരുത്തരുത്. അച്ചടക്കത്തോടെ ആക്രമിക്കാനും പ്രതിരോധിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, ഈ നിമിഷങ്ങൾ പ്രധാനപ്പെട്ടതായിരിക്കും, ഇരു ടീമുകളും ഡ്യുവലുകൾ ജയിക്കാൻ വേണ്ടത്ര ശ്രദ്ധാലുവാകുന്ന കഠിനമായ ഗെയിമായിരിക്കും ഇത്. മികച്ച ടീം വിജയിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

സീസണിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ടീം നിരാശപെടുത്തിയപ്പോൾ ആ പ്രകടനം ആണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടുമെന്ന ഉറപ്പാണ്.