മെസിയുടെ കാര്യത്തിൽ ഒരു റിസ്‌ക്കും എടുക്കാൻ ഞങ്ങൾക്ക് പറ്റില്ല, അദ്ദേഹം പതുക്കെ കളത്തിൽ തിരിച്ചുവരട്ടെ; അവൻ ഇല്ലാതെ ഇറങ്ങിയപ്പോൾ ഉള്ള അവസ്ഥ കണ്ടില്ലേ; മെസിയെക്കുറിച്ച് അപ്ഡേറ്റുമായി ഇന്റർ മിയാമി പരിശീലകൻ

ലയണൽ മെസി ചെറിയ പരിക്കിന്റെ പിടിയിൽ ആണെന്നും അതിനാൽ തന്നെ പെട്ടെന്ന് മടങ്ങിവരില്ലെന്നും ഇന്റർ മിയാമി പരിശീലകൻ ശനിയാഴ്ച അറ്റ്ലാന്റ യുണൈറ്റഡിനോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപെട്ട് ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലയണൽ മെസി കളിച്ച ഒരു മത്സരം പോലും ഇന്റർ മിയാമി പരാജയം അറിഞ്ഞിരുന്നില്ല. എന്നാൽ മെസി ഇറങ്ങാത്ത മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം നടത്തിയത്

മെസിയും അദ്ദേഹത്തിന്റെ മുൻ ബാഴ്‌സലോണ സഹതാരം ജോർഡി ആൽബയും അറ്റ്‌ലാന്റക്ക് എതിരെ കളിക്കുന്നത് അർജന്റീനയെ ഇരു താരങ്ങൾക്കും ഗുണം ചെയ്യില്ല എന്നുറപ്പായിരുന്നു. റിസ്ക്ക് ഒന്നും എടുക്കാൻ ഞങ്ങൾ തയാറായിരുന്നില്ല എന്നും പരിശീലകൻ പറഞ്ഞു.

ഈ സീസണിലെ തങ്ങളുടെ രണ്ടാം ട്രോഫിക്കായി മിയാമി സെപ്തംബർ 27ന് നടക്കുന്ന യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിന് ഇറങ്ങുമ്പോൾ തന്റെ ടീമിനെ സജ്ജരാക്കുന്നതിലായിരുന്നു ഇപ്പോൾ തന്റെ ശ്രദ്ധയെന്ന് മാർട്ടിനോ പറഞ്ഞു. “അവർ നാളെ (ഞായർ) പരിശീലനം നടത്തും, ഞങ്ങൾ ദിവസവും അത് പരിശോധിക്കും. അവൻ അടിയന്തരമായി ഇറങ്ങേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല. സമയം എടുത്ത് കളത്തിൽ തിരിച്ച് എത്തട്ടെ ” പരിശീലകൻ പറഞ്ഞു.

“മെസിക്ക് നല്ല ആത്മവിശ്വാസമുണ്ടെങ്കിൽ അവൻ ഉടൻ കളിക്കാൻ കഴിയും, ഇത് സംഭവിച്ചില്ലെങ്കിൽ അയാൾ കുറച്ച് ദിവസം കൂടി കാത്തിരിക്കും, അതാണ് ഇപ്പോൾ നല്ലത് ” മാർട്ടിനോ പറഞ്ഞു.

ജൂലൈയിൽ മെസ്സിയും സ്പാനിഷ് ജോഡി ആൽബയും സെർജിയോ ബുസ്‌ക്വെറ്റ്‌സും ടീമിൽ ചേർന്നതിന് ശേഷം എല്ലാ മത്സരങ്ങളിലെയും 12 മത്സരങ്ങളിൽ ആദ്യമായാണ് മിയാമിയുടെ തോൽവി. എന്തായാലും മെസി ഇല്ലാതെ വലിയ അത്ഭുതങ്ങൾ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് ഇന്റർ മിയാമി തെളിയിക്കുക ആയിരുന്നു.