തോല്‍വിയ്ക്ക് പിന്നാലെ ടിറ്റെയുടെ കടുംകൈ; വേണ്ടിയിരുന്നില്ലെന്ന് ബ്രസീല്‍ ആരാധകര്‍

ലോകകപ്പിലെ ക്രൊയേഷ്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ചു. മല്‍സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് പരിശീകസ്ഥാനമൊഴിയുന്നതായി ടിറ്റെ പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം പരിശീലക സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

2016 ബ്രസീല്‍ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്. 2019ലായിരുന്നു ഇത്. 2020ലെ കോപ്പയില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ടിറ്റെയുടെ ബ്രസീല്‍ ഫൈനലില്‍ തോറ്റിരുന്നു. ടിറ്റെയ്ക്ക് കീഴില്‍ 81 മല്‍സരങ്ങളില്‍ 61ലും ജയിച്ച് ബ്രസീല്‍ ഏഴുമല്‍സരങ്ങളില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ ബ്രസീല്‍ പുറത്താകുന്നത്. 2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ ക്രൊയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.

Read more

മത്സരത്തിന്റെ ധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയുമായിരുന്നു.