ഇതിഹാസമായ എന്റെ അച്ഛനെയും ആ മെസിയെയും തമ്മിൽ താരതമ്യം ചെയ്യുന്നവർക്ക് ഫുട്ബോൾ അറിയില്ല, മെസിക്ക് എതിരെ മറഡോണയുടെ മകൻ

ചൊവ്വാഴ്ച ഫിഫ ലോകകപ്പിൽ സൗദി അറേബ്യയോട് അർജന്റീന തോറ്റതിന് പിന്നാലെ ലയണൽ മെസ്സിക്കെതിരെ ആഞ്ഞടിച്ച് ഡീഗോ മറഡോണയുടെ മകൻ ഡീഗോ സിനാഗ്ര. സൂപ്പർ താരത്തെ അന്തരിച്ച തന്റെ പിതാവിനോട് താരതമ്യപ്പെടുത്തുന്നവർക്ക് ഫുട്‌ബോൾ മനസ്സിലാകുന്നില്ലെന്ന് നാപ്പോളി യുണൈറ്റഡ് പരിശീലകൻ അവകാശപ്പെടുന്നു.

ചൊവ്വാഴ്ച ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ താരത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽറ്റിയിലൂടെ അവർ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നേടിയ 2 ഗോളുകളുടെ പിൻബലത്തിൽ സൗദി മത്സരം സ്വന്തമാക്കി.

തോൽവിയിൽ താൻ തകർന്നുപോയെന്നും വിശ്വസിക്കാൻ പ്രയാസമാണെന്നും സിനാഗ്ര അവകാശപ്പെട്ടു. അദ്ദേഹം മെസ്സിയെ പരിഹസിച്ചുകൊണ്ട് എഎസ് ഉദ്ധരിച്ചു:

“അർജന്റീനയുടെ തോൽവിയിൽ ഞാൻ തകർന്നുപോയി, ഇതെല്ലാം ശരിക്കും സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ്. സൗദി അറേബ്യയോട് തോറ്റത് ഭ്രാന്താണ്. മെസ്സിയും എന്റെ അച്ഛനും തമ്മിൽ താരമാതമ്യപ്പെടുത്തുന്നവർക്ക് ഫുട്ബോൾ ഒന്നും അറിയില്ല എന്നുറപ്പാണ്.രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ലയണലിന് നേരെ എല്ലാ വിമർശനവും ഉന്നയിക്കാൻ ഇഷ്ടപ്പെടുന്നില്ല

അദ്ദേഹം തുടർന്നു:

Read more

“ചിലപ്പോൾ ഫുട്ബോളിൽ നിങ്ങൾ വളരെ ദുർബലരായ എതിരാളികളോട് പോലും തോൽക്കും. അർജന്റീന മോശം ആയിരുന്നു എന്നല്ല ഞാൻ പറയുന്നത്. പകരം അവർ ഭയപ്പെട്ടു. സോക്കർ അങ്ങനെയാണ്. നിങ്ങൾ അവസരം മുതലെടുത്തില്ലെങ്കിൽ ചെറിയ ടീമുകൾ പോലും നിങ്ങളെ പഞ്ഞിക്കിടും .”