എന്റെ ആരാധകരെ തടയാൻ എതിർ ടീമുകൾ കെണിയൊരുക്കുന്നത് ഈ രീതിയിലാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇവാൻ വുകോമനോവിച്ച്; ആശാൻ പറയുന്നത് ഇങ്ങനെ

ബംഗളുരുവിലെ ശ്രീ കണ്ടീവര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബംഗളുരുവിനെ നേരിടാനൊരുങ്ങുമ്പോൾ ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ഏറ്റവും നിർണായക മത്സരത്തിൽ ഒന്നാണ് ഇന്ന് നടക്കുന്നത്. പ്ലേ ഓഫ് ഉൾപ്പടെ ഉള്ളവ ഉറപ്പിക്കാനും ഷീൽഡിനായിട്ടുള്ള മത്സരത്തിൽ മുന്നിൽ നിൽക്കാനും ടീമിന് ജയം ആവശ്യമാണെന്ന് പറയാം.

ഇരു ടീമുകളും ബംഗളുരുവിൽ ഏറ്റുമുട്ടിയ 2023 മാർച്ചിൽ നടന്ന അവസാന മത്സരം വിവാദങ്ങൾക്കൊടുവിലാണ് അവസാനിച്ചത്. അന്ന് സുനിൽ ഛേത്രി എടുത്ത ക്വിക്ക് ഫ്രീകിക്കിന് ശേഷം ഇവാന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ട് വിട്ടത് വിവാദമായിരുന്നു. ശേഷം പരിശീലകന് പിഴ ശിക്ഷ ഉൾപ്പടെ ഉള്ള പണികൾ കിട്ടിയിരുന്നു. ഈ സീസണിൽ കേരളത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

ഇന്നത്തെ പോരാട്ടത്തിന് മുമ്പുതന്നെ ഇരുടീമുകളും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു. എന്തായാലും മത്സരത്തിന് മുമ്പ് ഇവാൻ പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു- “ആരാധകർ ഇന്ന് വൻതോതിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥത്തിൽ പല അവസരങ്ങളിലും ഹോം ടീമുകൾ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് എവേ ആരാധകർ അകന്നുപോകാതിരിക്കാൻ വേണ്ടിയാണ്, അത് ഭ്രാന്താണ്. ഫുട്ബോൾ നിങ്ങൾ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്, നിങ്ങൾക്ക് സ്റ്റേഡിയം നിറഞ്ഞ് ആരാധകർ വേണം.”

എന്തായാലും ഇന്ന് ബാംഗ്ലൂരിൽ നടക്കുന്ന പോരാട്ടത്തിൽ എന്ത് വിലകൊടുത്തും ജയിച്ചുകയറാൻ ആകും ബ്ലാസ്റ്റേഴ്‌സ് ശ്രമം.