പഴയ ടീമിനെതിരെ വെളിപ്പെടുത്തലുമായി തിയാഗോ സിൽവ

ക്ലബ് ലോകകപ്പ് കിരീടം നേടിയ ചെൽസിയുടെ വിജയകരണം ഫൈനലില്‍ ‘മാന്‍ ഓഫ് ദ മാച്ച്’ ആയ അവരുടെ പ്രതിരോധ താരം തിയാഗോ സില്‍വയയിരുന്നു. തിയാഗോ സില്‍വ എന്ന പേര് ഫുട്‌ബോള്‍ പ്രേമികൾക്ക് സുപരിചിതമാണ്.  ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ശക്തിയായ ബ്രസീലിന്റെ പ്രതിരോധം കാക്കുന്ന വിശ്വസ്തന്‍ എന്ന നിലയിലാണ്.  യൂറോപ്പിന് പുറത്തുള്ള ലീഗിൽ കളിച്ചതുകൊണ്ട് മാത്രം “അണ്ടർ റേറ്റഡ് ആയി പോയ താരമാണ് തിയാഗോ സിൽവ.  നല്ല പ്രായത്തിൽ യൂറോപ്പിൽ കളിച്ച് കരിയറിന്റെ അവസാന സമയത്ത് ഫ്രഞ്ച് ലീഗിലും സീരി എ യിലും ഒകെ പോയി താരങ്ങൾ കളിക്കാറുണ്ട്.  സിൽവ ആകട്ടെ,നല്ല പ്രായത്തിൽ ഫ്രഞ്ച് ലീഗ് കളിച്ച് 36 വയസ്സ് ആയപ്പോൾ ചെൽസിയിൽ എത്തി അവരുടെ പ്രധിരോധ കോട്ട തകരാതെ നോക്കുന്നു.  ഇപ്പോൾ തന്റെ പഴയ ടീമിനെതിരെ ഒരു വെളിപ്പടുത്തൽ നടത്തിയിരിക്കുകയാണ് സിൽവ

“പി.എസ് .ജി യുടെ ചാമ്പ്യൻസ് ലീഗ് പുറത്താക്കൽ ഞെട്ടിച്ചു.ഇത്ര മികച്ച ടീം ഉള്ളതിനാൽ ഇത് സംഭവിക്കുമെന്ന് കരുതിയില്ല.  എല്ലാ വർഷവും ഇങ്ങനെ തന്നെ സംഭവിക്കുന്നതിൽ നിരാശയുണ്ട്.  ലോകോത്തര താരങ്ങൾ ഉണ്ടെന്ന് കരുതിയും പണം ഉണ്ടെന്ന് കരുതിയും എന്നും വിജയിക്കണമെന്നില്ല.  സ്വന്തം മൈതാനത് താരങ്ങളെ മോശം പറയുകയും,കൂവുകയും ഒകെ ചെയ്യുന്നത് ഗുണം ചെയ്യില്ല.  താരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാൻ ആരാധകർ ശ്രമിക്കണം .  നെഗറ്റീവായാലും പോസിറ്റീവായാലും ആരാധകരാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക”.

ചാമ്പ്യൻസ് ലീഗ് തോറ്റ ശേഷം സ്വന്തം ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ പി.എസ്.ജി താരങ്ങൾ ആരാധകരുടെ കൂവലിനും അസഭ്യത്തിനും ഇരകൾ ആയിരുന്നു.