ഇനി റയലിന്റെ വെള്ള ജേഴ്സി ഇവർ അണിയില്ല, സൂപ്പർ താരങ്ങളോട് ഗുഡ് ബൈ പറയാൻ റയൽ മാഡ്രിഡ്; ലിസ്റ്റിൽ പ്രമുഖരും

റയൽ മാഡ്രിഡ് ടീമിൽ നിന്ന് പല താരങ്ങളെയും ഒഴിവാക്കാൻ ഒരുങ്ങുന്നതായി ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജീസസ് വല്ലെജോ, മരിയാനോ ഡിയാസ്, ഈഡൻ ഹസാർഡ്, ആൻഡ്രി ലുനിൻ, അൽവാരോ ഒഡ്രിയോസോള, മാർക്കോ അസെൻസിയോ എന്നിവർ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടാൻ ഒരുങ്ങുന്നു.

റിപ്പോർട്ട് അനുസരിച്ച്, കാർലോ ആൻസലോട്ടി തന്റെ ടീമിനെ മൊത്തത്തിൽ ഒന്ന് ഉടച്ചുവാർക്കാൻ ശ്രമിക്കുന്നു. കൂടുതൽ കളിക്കാരെ സൈൻ ചെയ്യാൻ ഇപ്പോൾ ഉള്ള കളിക്കാരിൽ പലരെയും മാറ്റണമെന്ന് പരിശീലകന് അറിയാം, അതിനാൽ തന്നെയാൻ ക്ലബ് വിടാൻ സാധ്യതയുള്ളവരെ ചേർത്ത് പരിശീലകൻ ഇപ്പോൾ ഒരു പട്ടിക ഉണ്ടാക്കിയിരിക്കുന്നത്.

വല്ലെജോയ്ക്ക് താൻ ആഗ്രഹിച്ച അവസരങ്ങൾ ലഭിച്ചില്ല, അതേസമയം ഹസാർഡും ഇതേക്കുറിച്ച് പരാതിപ്പെടുന്നു. ലുനിനും ഒഡ്രിയോസോളയും എല്ലായ്പ്പോഴും ബാക്കപ്പുകളായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അസെൻസിയോ പട്ടികയിലുണ്ട്.

എന്തായാലും വലിയ മാറ്റങ്ങൾ റയൽ സ്‌ക്വാഡിൽ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല.