കാലം കഴിഞ്ഞു എന്ന്'പറഞ്ഞ് ട്രോളിയവർ ആദ്യം ലോക കപ്പ് അയാൾ നേടിയപ്പോൾ തന്നെ പകുതി ചത്തു, ഈ നേട്ടം കൂടി കാണുമ്പോൾ ചിലപ്പോൾ; ലോക കപ്പിന് പിന്നാലെ മെസിക്ക് അടുത്ത സന്തോഷം

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടി അർജന്റീനിയൻ സ്‌ട്രൈക്കർ ലയണൽ മെസി തന്റെ ആത്യന്തിക സ്വപ്നം പൂർത്തീകരിച്ചു. ഫൈനലിൽ മെസിയുടെ മികവിൽ തന്നെയാണ് തങ്ങളുടെ 36 വർഷത്തെ കിരീട വളർച്ച അവസാനിപ്പിച്ചുകൊണ്ട് അര്ജന്റീന കിരീടം അണിഞ്ഞു.

ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറർമാരിൽ രണ്ടാം സ്ഥാനത്തായിരുന്നു മെസി. ഇൻസ്റ്റാഗ്രാമിൽ മെസിയിട്ട ചിത്രങ്ങൾക്ക് എല്ലാം മിനുട്ട് വെച്ചാണ് ലൈക്കുകൾ കയറിയത്. ഒടുവിൽ ഇൻസ്റാഗ്രാമിലും മെസി റെക്കോർഡ് ഇടുകയും ചെയ്തു.

ഇപ്പോഴിതാ ദി ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, പിഎസ്‌ജി സൂപ്പർസ്റ്റാർ ഒരു ഇൻസ്റ്റാഗ്രാം ബ്രാൻഡഡ് പോസ്റ്റിന് 1.5 മില്യൺ ജിബിപി നേടുന്നു, അതായത് ഒരു പോസ്റ്റിന് 90 കോടി രൂപയാണ് അദ്ദേഹം നേടുന്നത്.

ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിക്കൊണ്ടുള്ള മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് 74 ദശലക്ഷം ലൈക്കുകൾ ലഭിച്ചു, ഇത് തന്നെ ഒരു റെക്കോർഡാണ്. എന്തായാലും തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ മുന്നിൽ നിന്ന് തന്നെ മെസി കാലത്തിനകത്തും പുറത്തും ലാഭം നേടുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്.