മെസിയെ പോലെ ബയേൺ മ്യൂണിക്കിനെതിരായ മത്സരം ഇരുന്ന് കണ്ട ഒരു താരത്തെ ടീമിന് ആവശ്യമില്ല, മെസിയെ കളിയാക്കി സൗദി ക്ലബ് അൽ ദബാൻ മേധാവി

പാരീസ് സെന്റ് ജെർമെയ്‌ന്റെ (പിഎസ്ജി) സൂപ്പർതാരം മെസിയെ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് സൈൻ ചെയ്യില്ലെന്ന് അൽ തായ് എഫ്‌സി മേധാവി തുർക്കി അൽ ദബാൻ നിർദ്ദേശിച്ചു. 2022 ഡിസംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ അൽ-നാസർ സൈൻ ചെയ്തതിന് ശേഷം സൗദി പ്രോ ലീഗ് ഒരു പ്രധാന ചർച്ചാ വിഷയമായി മാറി. ഈ ട്രാൻസ്ഫർ കൂടുതൽ എലൈറ്റ് കളിക്കാരെ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

ഈ വേനൽക്കാലത്ത് പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുമ്പോൾ മെസിയെ ടീമിലെത്തിക്കാൻ അൽ-ഹിലാൽ തീരുമാനിച്ചതായി വ്യാപകമായ റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ഡിവിഷനിലെ മറ്റ് ക്ലബ്ബുകളും വരും മാസങ്ങളിൽ മെസിയെ ടീമിലെത്തിക്കുമെന്ന് പറയുന്നു.

എന്നാൽ മെസിയെ പോലെ ഒരു താരത്തെ തന്റെ ടീമിന് ആവശ്യം ഇല്ലെന്ന് അൽ-തായ് മേധാവി അൽ-ദബാൻ വ്യക്തമാക്കി. യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ ലയണൽ മെസിയുടെ മോശം പ്രകടനങ്ങളെ അദ്ദേഹം പരിഹസിച്ചു. സൗദി അറേബ്യൻ ടെലിവിഷൻ ചാനലായ എസ്ബിസിയിൽ [ഗോൾ അറബ് വഴി] അദ്ദേഹം പറഞ്ഞു:

“ബയേൺ മ്യൂണിക്കിന് മുന്നിൽ മെസിയെ പോലെ ഇരുന്ന് കളി കണ്ട ഒരു താരത്തെ ടീമിലെത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാൻ താൻ ശ്രമിക്കില്ലെന്ന് അൽ-ദബാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ ഏറ്റെടുക്കുന്നതിൽ അൽ-ഹിലാൽ താൽപ്പര്യം പ്രകടിപ്പിച്ചു. എ;- ഹിലാലിനെ കൂടാതെ അൽ- ഇത്തിഹാദിനും മെസിയെ ഒപ്പം കൂടാൻ ആഗ്രഹമുണ്ട്.