താളം നിലച്ച് മഞ്ഞപ്പട, ചരിത്രം ആവര്‍ത്തിച്ച് മോഹന്‍ ബഗാന്‍; കൂറ്റന്‍ തോല്‍വി

ആദ്യ മിനിറ്റിൽ കാണിച്ച ആവേശം ഇടക്ക് വെച്ച് ഒന്ന് നഷ്ടമായി, അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല മോഹൻ ബഗാനുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോൾ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് പ്രതിരോധത്തിലെ പിഴവുകൾ. പരിശീലകൻ ഇവാൻ തന്റെ ടീമിനെന്തോ പ്രശ്നമുണ്ട് അത് പരിഹരിക്കാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് തോൽവി പൂർണം.

കളിയുടെ ആദ്യ മിനിറ്റിലെ ആവേശം ബ്ലാസ്റ്റേഴ്‌സ് മറന്നപ്പോൾ കൊൽക്കത്ത ഗോൾ മഴ തീർത്ത മത്സരത്തിൽ ഇവാന്റെ ഗോളിൽ മുന്നിലെത്തിയ ടീമിനെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് കൊൽക്കത്ത മേധാവിത്വം നേടിയിരുന്നു.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലെ ഇല്ലായിരുന്നു. ഇതിനിടയിൽ ആശ്വാസം പോലെ വന്നത് രാഹുൽ നേടിയ ഗോൾ. കൊൽക്കത്തക്കായി ദിമിത്രോസ് 26, 62, 90 മിനിറ്റിൽ ഗോൾ നേടിയ ദിമിത്രോസ് സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി. കൂടെ മേമ്പൊടി പോലെ ലെനി റോഡ്രിഗസ് ജോണി കോക്കോ എന്നിവർ കൂടി നേടിയപ്പോൾ മഞ്ഞക്കടലിനെ കണ്ണീരണിയിച്ച ഗോൾ മഴയുമായി മടങ്ങി.

പ്രതിരോധത്തിലെ പിഴവുകൾ വലിയ ടീമിനെതിരെ കളിക്കുമ്പോൾ ശരിക്കും ബോധ്യപ്പെട്ടു എന്ന് പറയാം.