അടുത്ത തലമുറയ്ക്കും ഈ ലോകം വേണം ; യുദ്ധത്തില്‍ സമാധാനസന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റഷ്യയും ഉക്രയിനും തമ്മിലുള്ള യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ സമാധാന സന്ദേശവുമായി ക്രിസ്ത്യാനോശ അടുത്ത തലമുറയ്ക്കു വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നതായും താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ റഷ്യയ്ക്ക് എതിരേ തന്റെ ക്ല്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ഫുട്‌ബോളിലെ സൂപ്പര്‍താരവും പരസ്യമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

2013 മുതല്‍ ക്ലബിന്റെ സ്‌പോണ്‍സര്‍മാരിലുള്ള റഷ്യന്‍ എയര്‍ലൈനായ എയ്റോഫ്‌ലോട്ടുമായുള്ള പങ്കാളിത്തം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വേണ്ടെന്നു വെച്ചിരുന്നു. ഏതാണ്ട് നാല്‍പതു മില്യണ്‍ യൂറോ മൂല്യമുള്ള ഡീലാണ് റഷ്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്‍വലിച്ചത്. കായിക ലോകത്ത് റഷ്യയ്ക്ക് എതിരേ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

നിരവധി രാജങ്ങളാണ് റഷ്യയുമായി കളിക്കാനില്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. റഷ്യയുമായി നടക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പോളണ്ട് ഫുട്‌ബോള്‍ ടീം അറിയിച്ചതിന് പിന്നാലെ യുദ്ധം നിര്‍ത്താതെ റഷ്യയുമായി ഇനി ഒരു മത്സരവും കളിക്കില്ലെന്ന് നിലപാട് ഇംഗ്‌ളണ്ടും എടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യയെ ലോകകപ്പ് കളിക്കുന്നതില്‍ അടക്കം വിലക്കണം എന്ന ആവശ്യവും ആയി ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷനടക്കം രംഗത്ത് വന്നിരുന്നു.

Read more

റഷ്യയുമായി ഫുട്ബോള്‍ കളിക്കാന്‍ രാജ്യങ്ങള്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തില്‍ ഫിഫ പുതിയ നിര്‍ദേശവും വെച്ചിട്ടുണ്ട്. റഷ്യന്‍ ദേശീയ ടീം റഷ്യന്‍ ദേശീയ പതാകയോ, ദേശീയ ഗാനമോ ഉപയോഗിക്കാതെ വേണം മത്സരിക്കാനാണ് നിര്‍ദേശം. ഇവരുടെ കളികള്‍ നിഷ്പക്ഷ വേദിയില്‍ വെച്ചേ നടത്തു. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെയും ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെയും താരങ്ങള്‍ യുദ്ധം നിര്‍ത്തൂ എന്നെഴുതിയ ബാനറുകളുമായി അണിനിരന്നിരുന്നു.