സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീലിന് എതിരേ മൊറോക്കോയ്ക്ക് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ആണ് മൊറോക്കോ വീഴ്ത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്രസീലിനെ മൊറോക്കോ തോൽപ്പിക്കുന്നത്.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബ്രസീലിനെ തകർത്തത് ഫിനീഷിംഗിലെ പിഴവുകളാണ്. അതേസമയം മൊറോക്കോയാകട്ടെ കിട്ടിയ അവസരംങ്ങൾ നന്നായി ഉപയോഗിച്ചാണ് അർഹിച്ച ജയവുമായി മടങ്ങിയത്. 29 -ാം മിനിറ്റില്‍ സോഫിയാന്‍ ബൗഫാല്‍ മൊറോക്കക്ക് ആയി വല കുലുക്കി. തുടർച്ചയായി നടത്തിയ ആക്രമണങ്ങളുടെ ഫലമായി 67 -ാം മിനിറ്റില്‍ കാസെമിറൊ ( Casemiro ) ആയിരുന്നു ബ്രസീലിന്റെ സമനില ഗോള്‍ സ്വന്തമാക്കിയത്. എന്നാല്‍, 79 -ാം മിനിറ്റില്‍ അബ്ദെല്‍ഹമീദ് സാബിരിയിലൂടെ മൊറോക്കോ ചരിത്ര ജയം സ്വന്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കാമറൂണിനോട് പരാജയപ്പെട്ട ബ്രസീൽ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിൽ ആഫ്രിക്കൻ ടീമിനോട് പരാജയപെട്ടു.
Read more
നെയ്മർ ഉൾപ്പെടെ ഉള്ള സൂപ്പര്‍താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചു. താത്കാലിക പരിശീലകന്റെ കീഴിൽ കളിക്കുന്ന ബ്രസീൽ ഒരുപാട് മേഖലകളിൽ പുരോഗമിച്ച ഉണ്ടെന്ന് തുടർന്നുകാണിക്കുന്നതായി മത്സരഫലം. ലോകകപ്പിൽ സൗത്ത് കൊറിയക്ക് എതിരായ മത്സരം ബ്രസീൽ കണ്ണിൽ പൊടിയിട്ടതുപോലെ ആയെന്നും ചരിത്രത്തിലെ ഏറ്റവും ഓവർ റേറ്റഡ് ടീം ആണെന്നും വിമർശകർ ട്രോളി.







